പഴയകാല കോൺഗ്രസ്‌ നേതാക്കളെ സന്ദർശിച്ചും, ആദരിച്ചും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം.ചൗക്കി: : മൊഗ്രാൽ പുത്തൂർ രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ പഴയകാല കോൺഗ്രസ് നേതാക്കളെ വീടുകളിൽ സന്ദർശിക്കുന്നതിന്റെ തുടക്കം മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറും സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ സജീവ പ്രവർത്തകനുമായിരുന്ന ആമു കടവത്തിനെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് ഖദർ ഷാളണിയിച്ച് ആദരിച്ചു തുടക്കം കുറിച്ചു. മഠത്തിൽ ഇസ്മയിൽ ഹാജി, മഠത്തിൽ മുഹമ്മദ് ഹാജി,പഞ്ചിക്കൽ മുഹമ്മദ് കോട്ടക്കുന്ന്, ഭട്ട്യപ്പ ആചാരി കമ്പാർ എന്നിവരെയും വീടുകളിൽ ചെന്ന് ആദരിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് മുകുന്ദൻ മാസ്റ്റർ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹനീഫ് ചേരങ്കൈ, ബി. വിജയകുമാർ,

റഫീഖ് അബ്ദുള്ള,കെ.ബി. സിദ്ധീഖ്, സാലിം ബള്ളൂർ, എൻ എ. ഖാദർ,ബഷീർ തോരവളപ്പ് ,ഗണേശൻ മയിൽപ്പാറ, ഹമീദ് കാവിൽ എന്നിവർ നേതൃത്വം നൽകി.

keyword:rajeev,gandhi,cultural,forum,programme