ട്രാക്ട്ടർ റാലിക്ക് അനുമതി: ശക്തി പ്രകടനമാക്കാൻ കർഷകർ

ന്യൂഡൽഹി. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിക് ഡൽഹി പോലീസ്   അനുമതി നൽകിയതോടെ റാലി ശക്തിപ്രകടനമാക്കാൻ കർഷകർ ഒരുക്കങ്ങൾ  തുടങ്ങി.

പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്,  ഉത്തർപ്രദേശ്  സംസ്ഥാന ങ്ങളിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളുമായി ഡൽഹിക്ക് സമീപം എത്തിക്കഴിഞ്ഞു.

അതേസമയം വിവിധ സംസ്ഥാനങ്ങളിൽ ദിവസേന നൂറുകണക്കിന് കർഷകരാണ് ഡൽഹിയിലെ സമരകേന്ദ്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. വനിതകളടക്കമുള്ള കർഷകരും  ഇപ്പോൾ എത്തുന്നുണ്ട്.

അതിനിടെ കർഷക റാലിക്കിടെ  കുഴപ്പമുണ്ടാക്കാൻ കർഷകർക്കൊപ്പം നുഴഞ്ഞു കയറിയ ഒരാളെ  പിടികൂടി കർഷകർ ഇന്നലെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്.