കർഷകർ രാജ്യത്തിൻറെ മുഖ്യ ജീവനാഡി. -രാഷ്ട്രപതി.ന്യൂഡൽഹി. ജവാന്മാരെയും, ശാസ്ത്രജ്ഞന്മാരേയും  പോലെ കർഷകർ രാജ്യത്തിൻറെ മുഖ്യ  ജീവനാഡിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മാറ്റങ്ങളിലേക്ക് നീക്കങ്ങളുടെ തുടക്കത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായേക്കാമെന്ന് പറഞ്ഞ രാഷ്ട്രപതി കർഷകരുടെ ക്ഷേമത്തിനാണ് സർക്കാർ നിലകൊള്ളുന്നതെന്നും പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി  ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ആത്മ നിർഭരമായ ഭാരതമെന്ന  മഹത്തായ ലക്ഷ്യത്തിലേക്കുള്ള പടവുകളാണ് ഓരോ പരിഷ്കാരവുമെന്ന് കർഷക നിയമം പരമാർശിക്കാതെ  രാഷ്ട്രപതി പറഞ്ഞു.
keyword:indian,president,about,farmers