പൊസഡിഗുംപെയിൽ 4.98 കോടിയുടെ ടൂറിസം പദ്ധതി.പെർമുദെ: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവായി പോസഡിഗുംപെ ഹിൽ ടൂറിസം പദ്ധതി ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും.ഡിടി പിസി യുടെ നേതൃത്വത്തിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനോടൊപ്പം 2.75കോടി രൂപ ചിലവിൽ കുമ്പള കിദൂരിൽ ഗ്രാമീണ ടൂറിസം പദ്ധതിയും നടപ്പിലാക്കും. 

അന്നേദിവസം പാർതി  സുബ്ബയ്യ അക്കാദമി കുമ്പളയിൽ ഉദ്ഘാടനം ചെയ്യും. ആർദ്രം മിഷൻന്റെ  ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ ബായാർ, വോർക്കാടി  കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും.
keyword:posadigumpe,tourists