15 വർഷത്തിന് ശേഷം കേരളം ബിജെപി ഭരിക്കും.-കെ എൻ എ ഖാദർ എം എൽ എ.കോഴിക്കോട്: ഞാൻ 23 വർഷം മുമ്പ് പറഞ്ഞിരുന്നു രാജ്യത്തെ ഭരണം  ബിജെപിയുടെ കൈകളിലെത്തുമെന്ന് അന്ന് എന്നെ എല്ലാവരും പരിഹസിച്ചു. ബുദ്ധിജീവിയെന്ന് പറഞ്ഞു ആക്ഷേപിച്ചു.തുറന്ന് പറഞ്ഞു മുസ്ലിം ലീഗ് നേതാവും എം എൽ എ യുമായ കെ എൻ എ ഖാദർ. 

ഇന്നിപ്പോൾ കേരളം നീങ്ങുന്നതും അതേ വഴിയിലൂടെയാണ്. 15 വർഷം കഴിഞ്ഞാൽ ബിജെപി കേരളം ഭരിക്കും. അത് നടക്കാതെയിരിക്കണമെങ്കിൽ ഇപ്പോഴേ എൽഡിഎഫ് -യുഡിഎഫ്  മുന്നണിക്കുള്ള ചർച്ചകൾ വേണമെന്ന് പരിഹാസരൂപേണ കെ എൻ എ കാദർ പറഞ്ഞു.

മുസ്ലിം ലീഗിൻറെ വേറിട്ട ശബ്ദമാണ് കെ എൻ എ കാദറിന്റെത്. രാഷ്ട്രീയ നിരീക്ഷകനായാണ് പൊതുവെ കെഎൻഎ ഖാദർ എംഎൽഎയെ  അറിയപ്പെടുന്നത്. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളിൽ കെ എൻ എ കാദർ എം എൽ എ യുടെ  പ്രതികരണങ്ങളും, പ്രസംഗങ്ങളും ഏറെ ശ്രദ്ധേയമാണ്.ചില പ്രതികരണങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിരുന്നു.


keyword:politics,about,ka,khader