പൾസ് പോളിയോ നൽകിയാൽ സ്വർണ്ണ നാണയം സമ്മാനം.
കുമ്പള: പൾസ് പോളിയോ നൽകാൻ ഈ മാസം 31 ന് കുമ്പള പഞ്ചായത്തിലെ ബൂത്തുകളിൽ എത്തിയാൽ പോളിയോ തുള്ളി മരുന്നിനോടൊപ്പം നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയവും നേടാം. പോളിയോ ബോധവൽക്കരണത്തിന്റെ  ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രമാണ്   പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പഞ്ചായത്ത് പരിധിയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന്  നൽകുന്നതിന് പഞ്ചായത്തിലെ ഇരുപത്തിമൂന്ന് വാർഡുകളിലായി 40 ബൂത്തുകളും രണ്ട് മൊബൈൽ ബൂത്തുകളും  ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ നിന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം  5 മണി വരെ തുള്ളിമരുന്ന് നൽകാം.

സ്വർണ്ണ നാണയ കൂപ്പണുമായി  ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, മറ്റു വൊളണ്ടറിയർമാർ വീടുകളിലെത്തും. കൂപ്പൺ പൂരിപ്പിച്ചു വാക്സിൻ നൽകിയതിന് ശേഷം ബോക്സിൽ നിക്ഷേപിക്കാം. ഫെബ്രുവരി നാലിന് നറുക്കെടുപ്പിലൂടെ വിജയികളെ  കണ്ടെത്തും.

keyword:puls,poliyo,gold