പൾസ് പോളിയോ . കുമ്പളയിൽ സ്വർണ്ണ നാണയം സമ്മാനം, ആവേശത്തോടെ കുട്ടികളും അമ്മമാരും.
കുമ്പള: പൾസ് പോളിയോ പരിപാടി ആരംഭിച്ചു.സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ  പഞ്ചായത്തിലെ 40 ബൂത്തുകളിൽ പോളിയോ തുള്ളി മരുന്ന് നൽകുന്ന കുട്ടികളിൽ നിന്നും നറുക്കെടുത്ത് സ്വർണ്ണ നാണയം നൽകുന്നുണ്ട്. കുമ്പളയിലെ അക്കൂർ ഡയഗ്നോസ്റ്റിക്ക് ലാബ് ആണ് സ്വർണ്ണ നാണയം നൽകുന്നത്.

4511 കുട്ടിക്കക്ൾക്കാണ് തുള്ളി മരുന്ന് നൽകാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

സ്വർണ്ണ നാണയ കൂപ്പണുമായി ആവേശത്തോടെ അന്മമാരും കുട്ടികകളും പോളിയോ ബൂത്തുകളിൽ എത്തുന്നു.

കുമ്പള സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ യും,

ബംബ്രാണ ഹെൽത്ത് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയും ഉദ്ഘാടനം ചെയ്തു. മെഡിക്കൽ  ഓഫീസർ ഡോ:കെ. ദിവാകരറൈ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് മെബർ വിവേകാനന്ദ ഷെട്ടി,

ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,പി.എച്ച് . എൻ സൂപ്പർവൈസർ ജൈനന്മതോമസ്,ഹെൽത്ത് ഇൻസ്പെക്ടർ കുര്യാക്കോസ് ഈപ്പൻ,പി.എച്ചൻ ചാർജ്ജ് എസ്. ശാരദ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിൽ കാരായി ,വാസു,ഡ്രൈവർ വിൽഫ്രഡ് ആശ പ്രവർത്തകരായ ബേബി.യു,പ്രിയ പി എന്നിവർ പ്രസംഗിച്ചു.


keyword:polio,gold,coin