പോലീസ് നടപടിയില്ല. കുമ്പളയിലെ മണൽമാഫിയകൾക്കെതിരെ ബിജെപി: കേന്ദ്ര തീരദേശ അതോറിറ്റിയെ സമീപിക്കുന്നു.കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ കടലോര മേഖല മണൽ മാഫിയകളുടെ കൈകളിൽ അമർന്നിരിക്കുകയാണെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുമ്പള റിവർ  റോഡ്,പെർവാഡ്, നാങ്കി അഴിമുഖം, കൊപ്പളം എന്നിവിടങ്ങളിൽ നിന്നുമാണ് വ്യാപകമായി മണൽ കടത്തുന്നത് എന്നാണ് ആരോപണം. ഇതുസംബന്ധിച്ച് നേരത്തെ ജില്ലാ കളക്ടർ, ഉയർന്ന പോലീസ്  ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

രാത്രികാലങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടാകുന്ന പോലീസും,  മണൽമാഫിയയും തമ്മിലുള്ള ബന്ധമാണ് മണൽകടത്ത് വ്യാപകമാകാൻ കാരണമെന്ന് നേരെത്തെ തന്നെ പരാതി ഉയർന്നിരുന്നു. കടലോരത്ത് സംരക്ഷിക്കേണ്ട തീരദേശ പോലീസ് ഉറക്കം നടിക്കുകയാണെന്നും, ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി യോഗം ആവശ്യപ്പെട്ടു.ഇതിനിടയിൽ മണൽമാഫിയാ തർക്കം മൂലം തീരദേശ റോഡ് കല്ല് വെച്ച് തടസപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

പോലീസ് നടപടി ഇല്ലാത്തപക്ഷം കേന്ദ്ര തീരദേശ അഥോററ്റിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട്‌ സുധാകരൻ കാമത്ത് അധ്യക്ഷത വഹിച്ചു. മുരളീധര യാദവ്,  രമേശ് ഭട്ട്, കെ  വിനോദൻ, സത്യശങ്കർ ഭട്ട് , പ്രദീപ്, ജിതേഷ്, സുജിത് റൈ എന്നിവർ പ്രസംഗിച്ചു.

keyword:police,sand,mining,issue