ഇരുപതിനായിരം രൂപയുടെ സ്കൂട്ടറിന് 42.500രൂപ പിഴ: വാഹനം പോലീസിന് കൊടുത്ത് ഉടമ.തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് സ്കൂട്ടർ വാങ്ങിയപ്പോൾ ഇത്രയും വലിയ പുലിവാലാകുമെന്ന് അരുൺകുമാർ കരുതിയിട്ടുണ്ടാകില്ല. ഗതാഗത നിയമം ലംഘിച്ചതിന് മടിവാള ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി പിഴയുടെ കണക്ക് നൽകിയപ്പോൾ അരുൺകുമാർ ഞെട്ടി. രണ്ടു കൊല്ലത്തിനിടെ നടത്തിയ 77 -ഓളം ഗതാഗത നിയമ ലംഘനങ്ങൾക്കായി 42500 രൂപയുടെ രണ്ടു മീറ്ററോളം നീളുന്ന ബില്ലാണ് പോലീസ് നൽകിയത്. ഇരുപതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്കൂട്ടറിന് 42.500 രൂപ പിഴ.. 

ട്രാഫിക് സിഗ്നൽ ലംഘനം, മൂന്ന് പേർ യാത്ര ചെയ്തത്,  ഹെൽമറ്റില്ലാതെ യാത്ര എന്നിങ്ങനെ പോകുന്നു അരുണ്കുമാറിന്റ  ഗതാഗത നിയമലംഘനങ്ങൾ.  വിറ്റാൽ ഇരുപതിനായിരം രൂപ പോലും കിട്ടാത്ത സ്കൂട്ടറിന്റെ  പിഴയടക്കാൻ സാധിക്കില്ലെന്ന് അരുൺകുമാർ പറഞ്ഞു. ഇതോടെ സബ്ഇൻസ്പെക്ടർ ശിവരാജും സംഘവും വാഹനം പിടിച്ചെടുത്തു.

ഇത്രയും വലിയ തുക പിഴയായി നൽകുന്നതിനേക്കാൾ നല്ലത് സ്കൂട്ടർ വേണ്ടെന്നു വയ്ക്കുന്നതാണ് എന്ന് പറഞ്ഞ് അരുൺകുമാർ വാഹന ഉപേക്ഷിച്ചു പോവുകയായിരുന്നു. വാഹനം തിരിച്ചു കിട്ടണമെങ്കിൽ കോടതിയിൽ പിഴത്തുക അടക്കണമെന്ന് പോലീസും പറഞ്ഞു.


keyword:police,fine,scooter