തിരുവനന്തപുരം: കോവിഡ്മായി ബന്ധപ്പെട്ട കണക്കെടുപ്പ്, രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ അടക്കമുള്ള നടപടികളിൽ നിന്നും പോലീസ് പിന്മാറുന്നു.ഇത് സംബന്ധിച്ചു ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.കോവിഡ് ജോലിയിൽ ചുമതലപ്പെടുത്തിയ പോലീസുദ്യോഗസ്ഥർ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറണമെന്ന നിർദേശവുമുണ്ട്.
കോവിഡ് വ്യാപന നിരക്ക് കൂടിയ ഘട്ടത്തിലാണ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതല പോലീസിൻറെ ഭാഗമായത്. ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് പോലീസ് ഈ ജോലി ഉപേക്ഷിക്കുന്നത്.
keyword:police,backward,from,covid