കാമുകന്മാരെ കുടുക്കാനല്ല പോക്സോ. -മദ്രാസ് ഹൈകോടതി.മദ്രാസ്:  കൗമാരക്കാരികളുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുകയല്ല പോക്സോയുടെ ലക്ഷ്യമെന്ന് മദ്രാസ് ഹൈക്കോടതി. പെൺ  മക്കളുടെ കാമുകന്മാരെ ശിക്ഷിക്കുന്നതിനായി പല കുടുംബങ്ങളും പോക്സോ നിയമം വ്യാപകമായി  ദുരുപയോഗപ്പെടുത്തുകയാണെന്നും ജസ്റ്റിസ് എൻ  ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു.

മാറുന്ന സാമൂഹിക സാഹചര്യത്തിനനുസരിച്ച് നിയമത്തിൽ മാറ്റം വരണം. കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിൽ 20കാരനെതിരായ പോക്സോ കുറ്റം റദ്ദാക്കിക്കൊണ്ടാണ് ഈ നിരീക്ഷണം എന്നത് ശ്രദ്ധേയമാണ്. ഈ കേസിൽ പ്രതിയും,  പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുവെന്നത്  കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നതിൽ സംശയമില്ല. എന്നാൽ പോക്സോ നിയമം പലരും ദുരുപയോഗിക്കുന്നു. മകളുമായി സ്നേഹത്തിലാകുന്നവർക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകുന്നു.പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ ഇത്തരക്കാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുന്നുവെന്നും  കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


keyword:pocso,law