പി എം കിസാൻ പദ്ധതിയിലും അനർഹർ കയറിക്കൂടി: കാസർഗോഡ് 614 പേർ.കാസറഗോഡ്: പിഎം കിസാൻ പദ്ധതി പ്രകാരം അനർഹമായി  പണം കൈപ്പറ്റിയവരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്ത് വിട്ടപ്പോൾ  കേരളത്തിൽ നിന്നുള്ളവർ 15163പേർ. ഇതിൽ കാസർഗോഡ് ജില്ലയിൽ മാത്രം 614 പേർ. 

അനർഹരിൽ നിന്ന് പണം തിരിച്ചു പിടിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ചു കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഈ പണം തിരിച്ചടയ്ക്കുന്നതിനായി  പ്രത്യേക ബാങ്ക് അക്കൗണ്ടും കൃഷിവകുപ്പ് തുറന്നിട്ടുണ്ട്.

രണ്ട് ഹെക്ടർ വരെ  കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാർക്ക് 3 ഗഡുക്കളായി 2000 രൂപ വീതം വർഷത്തിൽ 6000 രൂപ നൽകുന്നതാണ് പി എം  കിസാൻ പദ്ധതി.2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ഈ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്.

keyword:pm,kisaan,scheme