കുതിപ്പ് തുടർന്ന് ഇന്ധനവില.കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ കുതിപ്പ് തുടരുകയാണ്. പെട്രോളിന് ആറുമാസത്തിനിടെ കൂടിയത് പത്തു രൂപയിലേറെ. ദിവസേന 25നും 50 ഉം പൈസയുടെ വർദ്ധനവാനുള്ളത്.

ദിവസേനയുള്ള നേരിയ വർധന തുടർന്നാൽ ഇന്ധനവില പുതിയ റെക്കോർഡുകൾ ഭേദിക്കും. നേരത്തെ ഇറക്കുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ  വിലയും, അന്താരാഷ്ട്ര വിപണി വിലയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നതെങ്കിൽ ഇപ്പോൾ ഇതൊന്നും നോക്കാതെ എണ്ണക്കമ്പനികൾ സ്വന്തം ഇഷ്ടപ്രകാരം വില വർദ്ധിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. ഇന്ധന വില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാറിന്റെ  ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നാണ് വാഹന ഉടമകൾ ആവശ്യപ്പെടുന്നത്.
keyword :petrol,diesel,price