പെട്രോൾ വില കേരളത്തിൽ 100 നോട്‌ അടുക്കുന്നു.കൊച്ചി: റെക്കോർഡുകൾ മറികടന്നു ഇന്ധനവില കുതിക്കുകയാണ്. ബുധനാഴ്ച കൊച്ചിയിൽ പെട്രോളിന് 86.50ൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് 90 രൂപയ്ക്ക് അടുത്തെത്തി. ജനുവരി മാസം  പെട്രോളിന് 2.61രൂപയുടെ  വില വർധനവാണുണ്ടായത്.

അതിനിടെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പെട്രോളിന് വില ലിറ്ററിന് 100രൂപയ്ക്ക്  മുകളിലെത്തി.മുംബൈയിൽ 92.86 രൂപയായി. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുമ്പോഴാണ് രാജ്യത്തെ എണ്ണകമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. എണ്ണക്കമ്പനികൾക്ക്‌  മേൽ സർക്കാർ നിയന്ത്രണം നഷ്ടപ്പെട്ടതാണ് വില വർധനവിന് കാരണമെന്ന് വാഹന ഉടമകൾ പറയുന്നു. ദിനംപ്രതി ഉയരുന്ന ഇന്ധനവില ഓട്ടോ -ടാക്സി -ബസ് മേഖലകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

keyword:petrol,diesel,price,raising