എൻസിപി ക്ക്‌ പിന്നാലെ പിസി ജോർജും യുഡിഎഫിലേക്ക്

കോട്ടയം. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചതിലൂടെ പിസി ജോർജ്ജ് യുഡിഎഫിലേക്ക് എന്ന സൂചന ബലപ്പെട്ടു.

നിയമസഭാ  തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ യുഡിഎഫിനൊപ്പം ചേരുമെന്ന് അഭ്യൂഹങ്ങൾക്കി ടയിലാണ്  പ്രതിപക്ഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ യുഡിഎഫ് നേതൃത്വവുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ പിസി ജോർജ് പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി സമിതിക്ക് രൂപം നൽകുകയും ചെയ്തു.

അതെ സമയം പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിൽ  പൂഞ്ഞാറിലെ പ്രാദേശിക യുഡിഎഫ് നേതൃത്വം രംഗത്തുവന്നു. കോൺഗ്രസിലെയും, മുസ്ലിം ലീഗിനേയും പ്രാദേശിക നേതൃത്വങ്ങളാണ് രാജി ഭീഷണി മുഴക്കിട്ടുള്ളത്. ജോർജിനെ എടുത്താൽ പൂഞ്ഞാർ  മാത്രമല്ല കാഞ്ഞിരപ്പള്ളി, പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ യുഡിഎഫിന് നഷ്ടപ്പെടുമെന്ന് ഇവർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

pc george,