പാസ്സഞ്ചറിനും,ജനറൽ കോച്ചിനും ലോക്ക്ഡൗൺ തീർന്നില്ല.തിരുവനന്തപുരം:ജനജീവിതം സാധാരണ നിലയിലായിട്ടും പാസ്സഞ്ചറുകളും,ജനറൽ കോച്ചുകളും ഇത് വരെ സർവീസ് ആരംഭിച്ചില്ല.

സാധാരണ യാത്രക്കാർ ആശ്രയിക്കുന്ന ഹ്രസ്വ ദൂര ട്രെയിനുകളും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ജനറൽ കോച്ചുകളും പുനരാരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ല.

ട്രെയിൻ സർവീസുകൾ പഴയപടി ആകാത്ത മൂലം സംസ്ഥാനത്തെ ഗതാഗത മേഖല പുനഃസ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ് ചെയർമാനും ,ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കുമാണ് ഒടുവിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി കത്ത് നൽകിയത്.

നിലവിൽ പഴയ ട്രെയിനുകളുടെ സമയത്തിൽ സ്‌പെഷൽ ട്രെയിനുകളാണ് ഓടുന്നത്.ഇതിൽ സീസൺ ടിക്കറ്റുകളടക്കം ആനുകൂല്യങ്ങളില്ല.കുറഞ്ഞ നിരക്കിലുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യാത്ത മൂലം റെയിൽവേക്ക് വലിയ സാമ്പത്തിക ലാഭമാണുള്ളത്.
keyword:passenger,local,train,issue