തദ്ദേശസ്ഥാപനങ്ങൾ മാർച്ചിനു മുമ്പ് പുതിയ പദ്ധതികൾ തയ്യാറാക്കണം.തിരുവനന്തപുരം: പുതുതായി അധികാരമേറ്റ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ കാലം. കഴിഞ്ഞ ഭരണസമിതി പാസാക്കിയ പദ്ധതികൾ പൂർത്തിയാക്കുകയും. പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ് മുഖ്യലക്ഷ്യം.

മുമ്പത്തെ പദ്ധതികളെല്ലാം തന്നെ കോവിഡും,  തിരഞ്ഞെടുപ്പുമായി പാതിവഴിയിലാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. ഒപ്പം 2021 -22 സാമ്പത്തികവർഷത്തെ പുതിയ പദ്ധതികൾ രണ്ടുമാസത്തിനുള്ളിൽ ആസൂത്രണം ചെയ്ത് അംഗീകാരം തേടണം. മുമ്പത്തെ  ഭരണസമിതിയുടെ പദ്ധതികളിൽ മാറ്റം വരുത്തണമെങ്കിൽ ആസൂത്രണബോർഡ് കനിയണം. ഇത് കാലതാമസം എടുക്കാൻ ഇടയാക്കുകയും ചെയ്യും.

ഇന്നത്തെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമേ ഇത്തരം വിഷയങ്ങളിൽ നിലപാടെടുക്കാൻ ഭരണസമിതികൾക്ക്  കഴിയുകയുള്ളൂ. ഏതായാലും മാർച്ചിനു മുമ്പ് പുതിയ പദ്ധതികൾ തയ്യാറാക്കി അംഗീകാരം തേടണമെന്നത് പുതിയ ഭരണസമിതിക്ക് വലിയ വെല്ലുവിളിയാണ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ വേണം വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാനും, ഗ്രാമസഭകൾ ചേരാനും, വികസന സെമിനാറുകൾ സംഘടിപ്പിക്കുകയും വേണം. ഇതിനു ശേഷം അന്തിമ കരട് പദ്ധതി രേഖ തയ്യാറാക്കണം, ഈ കടമ്പകളോക്കെ പൂർത്തീകരിച്ചാലെ  പദ്ധതികൾക്ക് അംഗീകാരം നേടാനാവൂ.keyword:panjayath,election