പുതിയ ഭരണസമിതികൾ പൊതുശൗചാലയത്തിനും, വിശ്രമ കേന്ദ്രങ്ങൾക്കും മുൻഗണന നൽകണം.കാസറഗോഡ്: വിശ്രമകേന്ദ്രങ്ങൾ,പൊതു ശൗചാലയ നിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും, നിലവിലുള്ള പദ്ധതികളുടെ വിഹിതം കൂട്ടാനും പുതിയ തദ്ദേശ  ഭരണസമിതികൾ ശ്രദ്ധിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം. 

കോവിഡ് പ്രതിരോധ പദ്ധതികൾ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും കഴിഞ്ഞദിവസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.2021-2022 ഈ വർഷത്തെ പദ്ധതി തയ്യാറാക്കുന്നതിനുള്ള നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാർച്ച് ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ നടപ്പുവർഷത്തെ പദ്ധതിനിർവഹണത്തിൽ ഫലത്തിൽ രണ്ടു മാസമേ ലഭിക്കുകയുള്ളൂവെന്നും,  അതനുസരിച്ച് പദ്ധതിനിർവഹണത്തിന്റെ  തുടർച്ച കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

പുതിയ ഭരണസമിതികൾ പദ്ധതി നിർവഹണം വേഗത്തിലാക്കാനും, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി പദ്ധതികൾ പൂർത്തിയാക്കാനും ശ്രദ്ധിക്കണം.

keyword:panchayath,programmes