ശുചിത്വ പദവിയിലേക്കുയരാൻ ഈവർഷം 582 തദ്ദേശസ്ഥാപനങ്ങൾ തയ്യാറെടുക്കുന്നു.തിരുവനന്തപുരം. തദ്ദേശസ്ഥാപനങ്ങളെ ശുചിത്വപദവിയിലേക്ക് ഉയർത്തുന്നതിനായുള്ള ഹരിത കേരള മിഷൻ ദൗത്യം തുടരുന്നു.

നേരത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ 615 എണ്ണമാണ് 60ശത  മാനം മാർക്ക് നേടി ആദ്യഘട്ടത്തിൽ ശുചിത്വ  പദവിയിലെത്തിയത്. ബാക്കിയുള്ള 582 തദ്ദേശ  സ്ഥാപനങ്ങളാണ് ഇതിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.

മാലിന്യമുക്ത പദ്ധതികൾ പൂർത്തിയാക്കാനായാൽ മാത്രമേ ശുചിത്വ  പദവിയിലെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുകയുള്ളൂ. മാലിന്യങ്ങളുടെ സംസ്കരണമാണ് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്.

അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ പേരിൽ പലപ്പോഴും സദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നടപടി സ്വീകരിക്കാത്തതും, നടപടികൾ നോട്ടീസിലൊ  തുകുന്നതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. കർശനമായ നടപടികൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾക്ക് ശുചിത്വപദവിയിലേക്കുയരാൻ സാധിക്കുന്നുമില്ല.
keyword:panchayth,health,programme