പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാർ 1221 കോടി അനുവദിച്ചു.
ന്യൂഡൽഹി: കേരളത്തിലെ പഞ്ചായത്തുകൾക്ക് കേന്ദ്ര സഹായമായി 1221കോടി രൂപ ലഭിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷൻന്റെ  ശുപാർശയനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക ഗ്രാൻഡ് നൽകുന്നത്. ആദ്യ ഗഡു നേരത്തെ വിതരണം ചെയ്തിരുന്നു.

കേരളമടക്കം 18 സംസ്ഥാനങ്ങൾക്ക് ഇക്കൊല്ലം രണ്ടാം ഗഡുവായി 12.351 കോടി രൂപ കൂടി ധനമന്ത്രാലയം ബുധനാഴ്ച അനുവദിച്ചു.

സ്വച്ച് ഭാരത്, ജൽ ജീവൻ മിഷൻ പോലുള്ള ശുചിത്വ- കുടിവെള്ള പദ്ധതികൾ,മഴവെള്ള സംഭരണം തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കേണ്ടത്.

keyword:panchayath,fund