ഇന്ന് പാലിയേറ്റീവ് കെയർ ദിനം: കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി മൊഗ്രാൽ ദേശീയ വേദി.കുമ്പള: ഇന്ന്  പാലിയേറ്റിവ് കെയർ ദിനം. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയർ  ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി  ആവശ്യമായ ഭക്ഷണ കിറ്റുകളും, ബെഡ് ഷീറ്റുകളും വിതരണം ചെയ്തു. 

കിടപ്പു രോഗികൾക്ക്  ആവശ്യമായ ബെഡ് ഷീറ്റുകൾ മൊഗ്രാൽ ദേശീയവേദി കമ്മിറ്റി  ഭാരവാഹികൾ കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത്  വിഭാഗം സൂപ്പർവൈസർ ബി അഷ്റഫിന് കൈമാറി. 

ചടങ്ങിൽ ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട്‌മാരായ എം എം റഹ്മാൻ, ടി കെ ജാഫർ, ജനറൽ സെക്രട്ടറി എം എ മൂസ, ട്രസറർ വിജയകുമാർ, എൽ എച് എസ് ജൈനമ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആദർശ്, ശ്രീലത എന്നിവർ സംബന്ധിച്ചു.


keyword:paliative,care,day