കുമ്പള അനന്തപുരത്ത് സംഘടിപ്പിച്ച "ഒപ്പരം 21'' പുതുവത്സര പരിപാടി ശ്രദ്ധേയമായി.കുമ്പള:കാസറഗോഡ് തീയേറ്ററിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ. കുമ്പള അനന്തപുരത്ത് ഇന്നലെ രാത്രി സംഘടിപ്പിച്ച പുതുവത്സര  പരിപാടി "ഒപ്പരം 21''  ശ്രദ്ധേയമായി. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംഘാടകർ പരിപാടി ആസൂത്രണം ചെയ്തിരുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകരുൾപ്പെടെ  നൂറുകണക്കിനാളുകൾ പങ്കെടുത്തു.

നാടൻ പാട്ടുകൾ പാടിയും, ആടിയും പുതുവത്സരത്തെ സംഘാടകരും, ശ്രോതാക്കളും  എതിരേറ്റു. സദസ്സ് ഒന്നടങ്കം നൃത്തച്ചുവടുകൾ വെച്ചപ്പോൾ പരിപാടിക്ക്‌ തിളക്കമായി. 10 മണിയോടെ പടക്കങ്ങൾ പൊട്ടി, മാനത്ത് നക്ഷത്രങ്ങൾ പെയ്തിറങ്ങി 2021 നെ വരവേറ്റു.ഇടം ടീമിന്റെ പാട്ടുകൾക്ക് ഓരോന്നിനും ഉത്സവ പ്രതീതിയായിരുന്നു.

ഇടം ടീം അംഗങ്ങൾ കർഷക സമരങ്ങൾക്ക് അനുകൂലമായി പാട്ടുകൾ പാടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു തുടക്കം കുറിച്ചതും  ശ്രദ്ധേയമായി. അവസാനം പുതിയ വർഷം പിറക്കുന്ന നിമിഷം ജനമനസ്സുകൾക്കിടയിലെ വെറുപ്പിനെ കത്തിച്ചുകൊണ്ടാണ് പരിപാടിക്ക് സമാപനമായത്.

കഴിഞ്ഞ രണ്ട് വർഷവും വിപുലമായ രീതിയിൽ കാസർകോഡ് സന്ധ്യാ രാഗം ഓഡിറ്റോറിയത്തിൽ പുതുവർഷാഘോഷ പരിപാടി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

keyword:opparam,2021,newyear,programme