വാഹനങ്ങളിലെ ഫിലിമും കർട്ടനും: ഇന്നുമുതൽ കർശന നടപടി.തിരുവനന്തപുരം: കൂളിങ് ഫിലിം ഒട്ടിച്ചതും, കർട്ടൻ ഇട്ടതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി "ഓപ്പറേഷൻ സ്ക്രീൻ'' ഞായറാഴ്ച മുതൽ സംസ്ഥാനത്ത് നടപ്പിലാക്കും.

നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും, പോലീസും സംയുക്തമായാണ് നടപടി സ്വീകരിക്കുക. ഫിലിമും, കർട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. ഇത് സർക്കാർ വാഹനങ്ങൾക്കും ബാധകമാണ്.


keyword :operation,screen