നേതൃത്വ തർക്കം :ഉമ്മൻചാണ്ടിയുടെ റോൾ നാളെ ഹൈക്കമാൻഡ് തീരുമാനിക്കും.ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അധികാരത്തിലേറാൻ വേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി നാളെ കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തും. നാളെ ഡൽഹിയിലെത്താൻ  കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരോട് എ ഐ സി സി നേതൃത്വം  ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പിനെ നേരിടാൻ നേതൃത്വ നിരയിലേക്ക് പരിഗണിക്കണമെന്ന കോൺഗ്രസ് പ്രവർത്തകരുടെയും, ഘടകകക്ഷികളുടെയും ആവശ്യത്തെ തുടർന്നാണ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ച നടത്തുക. 

കെപിസിസി പ്രസിഡണ്ട്, യുഡിഎഫ് കൺവീനർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ  ഉമ്മൻചാണ്ടിക്ക്‌ താല്പര്യമുള്ള പോസ്റ്റിലേക്ക്  പരിഗണിച്ചേക്കുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയെ പരിഗണിക്കണമെന്ന ആവശ്യവും ഹൈക്കമാൻഡിന്റെ  മുന്നിലുണ്ട്. അങ്ങിനെ ഒരു തീരുമാനത്തിലെത്താൻ ഹൈക്കമാൻഡിന് കഴിയില്ല. എല്ലാ നേതാക്കളെയും അനുനയിപ്പിച്ചു കൊണ്ടുള്ള ഒരു തീരുമാനമാകും കോൺഗ്രസ് ദേശീയ നേതൃത്വം കൈക്കൊള്ളുക.keyword:oommenchandi,congress,highcomand