ഉമ്മൻ‌ചാണ്ടി തന്നെ നയിക്കും:മുഖ്യമന്ത്രിയെ എംഎൽഎ മാർ തീരുമാനിക്കും

ന്യൂഡൽഹി. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ പ്രവർത്തനങ്ങൾക്ക് മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേതൃത്വം നൽകും. മുഖ്യമന്ത്രിയെ  ഫലപ്രഖ്യാപനത്തിന് ശേഷം എം എൽഎമാർ ചേർന്ന് തീരുമാനിക്കും. ഇന്നലെ ഡെൽഹിൽ വെച്ച് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുമായി എഐ സിസി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി  രാമചന്ദ്രൻ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും  നടത്തിയ ചർച്ചയിലാണ് തീരുമാനം.കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറും  ചർച്ചയിൽ പങ്കെടുത്തു.