വയോജനങ്ങൾക്ക് സേവനം വീട്ടിൽ എത്തിക്കാൻ സർക്കാരിൻറെ പുതുവത്സരപദ്ധതി.


തിരുവനന്തപുരം. വായോ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ സർക്കാരിൻറെ പുതുവത്സര പദ്ധതി.

വയോജനങ്ങൾ ആനുകൂല്യം ലഭിക്കാൻ ഇനി  സർക്കാർ ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല. പകരം സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതിനായി വിനിയോഗിക്കും. 65 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി ജനവരി 15ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.keyword:old,age,programmes