യുഡിഎഫ്ന്റെ " ന്യായ്'' പദ്ധതി:എൽഡിഎഫ്ന്റെ കണക്ക്കൂട്ടലുകൾ തെറ്റിക്കുമോ..?തിരുവനന്തപുരം: രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് രാഹുൽഗാന്ധി പ്രഖ്യാപിച്ച "ന്യായ് ''പദ്ധതി കേരളത്തിൽ  നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ  യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നു.ഇതിന്റെ പൊതുജനാഭിപ്രായം കൂടി  സ്വരൂപിച്ച്  അന്തിമ പ്രകടനപത്രികയ്ക്ക്  രൂപംനൽകും.

പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ന്യായ്. പദ്ധതി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ  രാഹുൽഗാന്ധിയാണ്  പ്രഖ്യാപിച്ചത്. നിർധന കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ മാസത്തിൽ 6000 രൂപ വെച്ച് വർഷത്തിൽ 72000 രൂപ നൽകുന്നതാണ് പദ്ധതി. കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ഇതു നടപ്പാക്കുമെന്നതാണ് യുഡിഎഫ് നൽകുന്ന ഉറപ്പ്.

എൽഡിഎഫ് ഇന്നലെ  അവതരിപ്പിച്ച ബഡ്ജറ്റിൽ ഒട്ടനവധി ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ്ന്റെ   ഈ നീക്കത്തെ ഇത് തടയിടുമെന്നാണ് എൽഡി എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.keyword:nyay,programme,udf