എൻഎസ്എസ്, സഭാ നേതൃത്വങ്ങളിലെ നിലപാട് മാറ്റം :ബിജെപി സ്ഥാനാർത്ഥികൾക്കായി കേന്ദ്രത്തിന്റെ ഇടപെടൽ.പത്തനതിട്ട:കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ  ബിജെപിക്ക് അനുകൂലമായി വരുന്നതിനിടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്  സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ  നിർണായ ഇടപെടലിന് ബിജെപി ദേശീയ നേതൃത്വം.

കൂടുതൽ തന്ത്രാവിഷ്കരണത്തോടെ സ്ഥാനാർഥി നിർണയ  കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലിനാണ്  ദേശീയ നേതൃത്വത്തിന്റെ നീക്കം. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സർവേകൾ ആരംഭിച്ചു. ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ ഏജൻസിയാണ് ഇത് നടത്തുന്നത്.

സംസ്ഥാന പാർട്ടി ഘടകവുമായി ഒരുതരത്തിലും ബന്ധപ്പെടാതെയാണ് സർവ്വേ പുരോഗമിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും താഴേത്തട്ടു വരെ പാർട്ടി പ്രവർത്തകരുടെയും, ജനങ്ങളുടെയും അഭിപ്രായം തേടിയാണ് സർവ്വേ. ഓരോ മണ്ഡലത്തിലും വിജയ  സാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്തുകയാണ് ലക്ഷ്യം.എൻ എസ് എസ്നും, ക്രൈസ്തവ സമുദായത്തിനും  നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ അവർക്ക് സ്വീകാര്യരായവരെ  കണ്ടെത്തി മത്സരിപ്പിക്കും. സർവേ  റിപ്പോർട്ട് ഈ മാസം അവസാനത്തോടെ ദേശീയ നേതൃത്വത്തിന് കൈമാറും.keyword:nss,bjp,survey