പ്രവാസികൾക്ക് ആശ്വാസമായി സാന്ത്വന പദ്ധതി.മലപ്പുറം:മടങ്ങിയെത്തിയ പ്രവാസികൾക്ക് കരുതലൊരുക്കുകയാണ് നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സാന്ത്വന പദ്ധതി. 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ യായി മാത്രം 17.88 കോടി രൂപയാണ് 2,950 ഗുണഭോക്താക്കൾക്കായി സംസ്ഥാനത്ത് വിതരണം ചെയ്തത്. 

കോവിഡും, ലോക്ക് ഡൗണും ഏറെ പ്രതികൂലമായി ബാധിച്ച പ്രവാസികൾക്ക് ഈ പദ്ധതി ഏറെ പ്രയോജനമുണ്ടായി. അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ട്.

മരണാനന്തര സഹായധനം, മരിച്ച പ്രവാസികളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം, ക്യാൻസർ, ഹൃദയശസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗം ബാധിച്ച പ്രവാസികൾക്കുള്ള ചികിത്സാ ധനസഹായം, തിരിച്ചെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹധനസഹായം തുടങ്ങിയവയിലൂടെയാണ് സാന്ത്വന പദ്ധതി സഹായം നൽകുന്നത്. ഇപ്പോഴും സഹായത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്.

സഹായത്തിനായിwww.norkaroots. net, www.norkaroots.org എന്നീ വെബ് സെറ്റുകളിൽ നിന്ന് അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച് ഓൺലൈനായും അപേക്ഷിക്കാവുന്നതാണ്.

keyword:norka,roots,programme