നിശാ പാർട്ടിക്കിടെ പിടിയിലായവരിൽ ബന്തിയോട്ടെ 2 യുവാക്കളും.കാസറഗോഡ്: തളിപ്പറമ്പ് ബക്കളത്തെ  ഹോട്ടലിൽ പുതുവത്സരാഘോഷത്തിന്റെ  ഭാഗമായി നടത്തിയ  ലഹരി പാർട്ടിക്കിടെ പിടിയിലായവരിൽ 2 ബന്തിയോട്  സ്വദേശികളും ഉൾപെടുന്നതായി പോലീസ്. 

പുതുവത്സരദിനത്തിൽ രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.തളിപ്പറമ്പ് എക്‌സൈസ്  റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. പിടിയിലായവരിൽ നിന്ന് നാല് ലക്ഷത്തോളം രൂപ വില വരുന്ന മാരകമായ മയക്കുമരുന്നുകളാണ് പിടികൂടിയത്.

keyword:night,club,party