കർഷക നേതാക്കൾക്ക് എൻഐഎ നോട്ടീസ്:ഭയമില്ലെന്ന് കർഷകർ.ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനാ നേതാക്കൾക്ക് എൻഐഎ  നോട്ടീസ്. ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലുറച്ച് കർഷക സംഘടനകൾ

ഖാലിസ്ഥാൻവാദി നിരോധിത സംഘടനാ നേതാവ് ഗുർപന്ഥ്വന്ത് സിങ് പന്നുവിനെതിരെ യു എപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കർഷക നേതാവ് ബൽദേവ് സിംഗ് സർസയെ  ഇന്ന് ചോദ്യം  ചെയ്യലിന് ഹാജരാകാൻ എൻ ഐ എ നോട്ടീസ് നൽകിയിരിക്കുന്നത്. 

സമരം തകർക്കാൻ ആദ്യം സുപ്രീം കോടതിയിലൂടെ ശ്രമിച്ച സർക്കാർ ഇപ്പോൾ എൻഐഎ യെ ഉപയോഗിക്കുകയാണെന്ന് ബൽദേവ് സിങ് ആരോപിച്ചു. കർഷകർക്കായി സമരം ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് ശ്രമം. അത് വിലപ്പോവില്ല. 

അതെ സമയം 19ന് കർഷകരുമായി കേന്ദ്ര സർക്കാർ പത്താംവട്ട ചർച്ചയ്ക്ക് കർഷക നേതാക്കൾ പങ്കെടുക്കാനോ എന്ന കാര്യം ഇന്ന് തീരുമാനിച്ചേക്കും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കർഷക സമരങ്ങളെ നേരിടുന്ന കേന്ദ്രത്തിൻറെ നിലപാടിൽ പ്രതിഷേധം അറിയിച്ചു  ചർച്ചയിൽനിന്ന് വിട്ടു നി ൽകാനാണ് കർഷക സംഘടനാ നേതാക്കളുടെ തീരുമാനമെന്നറിയുന്നു.keyword:nia,notice,to,farmers