തീവ്ര വൈറസ്: കേരളത്തിൽ നാല് ജില്ലകളിൽ.തിരുവനന്തപുരം: ബ്രിട്ടനിലെ ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയത് ആശങ്കപരത്തി. ബ്രിട്ടണിൽനിന്നെത്തിയ രണ്ട് വയസ്സുകാരി ഉൾപ്പെടെ ആറു മലയാളികൾക്കാണ് ഈ വൈറസ് മൂലമുള്ള കോവിഡ്  സ്ഥിതീകരിച്ചത്. രാജ്യത്ത് ഇതുവരെ 44 പേരിൽ പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ നാല് ജില്ലകളിലാണ് ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, കണ്ണൂർ ജില്ലകളാണിവ.
keyword:new,virus