പ്രവർത്തന മികവിന് യങ് ചലഞ്ചേഴ്സിന് പുരസ്കാരം.മൊഗ്രാൽ പുത്തൂർ :യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വന്ന യൂത്ത് ക്ലബ്ബ്കൾക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019 -20 വർഷത്തെ ജില്ലാ തല അവാർഡിന് മൊഗ്രാൽ പുത്തൂരിലെ കുന്നിൽ യങ് ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ തിരഞ്ഞെടുത്തു.കളക്ടർ ഡി സജിത്ത് ബാബുവിന്റെ  അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ജില്ലാ തല അവാർഡ്.സംസ്ഥാന തല മത്സരത്തിലേക്ക് കുന്നിൽ യങ് ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് യോഗ്യത നേടിയതായി എൻ വൈ കെ ജില്ലാ യൂത്ത് ഓഫീസർ കെ  രമ്യ അറിയിച്ചു .
keyword:nehru,yuva,kendra,award