എൻസിപി ഇടത്തോട്ടോ, വലത്തോട്ടോ :ശരത് പവാർ പറയും.മുംബൈ:എൻസിപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ അധ്യക്ഷൻ ശരത് പവാർ കേരത്തിലെത്തുന്നു.

നിലവിൽ ഇപ്പോൾ ഇടതുഭാഗത്താണ്  എൻസിപി ഉള്ളത്. പാർട്ടി ജയിച്ചതും, മത്സരിച്ചതുമായ  സീറ്റുകൾ വിട്ടു കൊടുക്കേണ്ടതില്ലെന്നാണ്   പാർട്ടി ദേശീയ നേതൃത്വത്തിന്റെ  നിലപാട്. ഈ തീരുമാനത്തിന് എൽ ഡിഎഫ്  വിപരീതമായാൽ വേറെ വഴി നോക്കാനാണ്  തീരുമാനം.

രണ്ടാഴ്ചക്കകം ദേശീയ അധ്യക്ഷൻ ശരത് പവാർ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെ  ന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.


keyword:ncp,election