ദേശീയപാത66: 604.90 കോടി സംസ്ഥാന വിഹിതം. മന്ത്രി ജി സുധാകരൻ.കാസറഗോഡ്: കാസർകോട് മുതൽ കഴക്കൂട്ടം വരെ ആറുവരിപ്പാത വികസനത്തിന്റെ  സ്ഥലമെടുപ്പിനുള്ള സംസ്ഥാന വിഹിതമായ 25 ശതമാനത്തിൽ 604.90 കോടി കൂടി വിതരണം ചെയ്യാൻ അനുമതി നൽകിയതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. മൂന്ന് തവണകളായി സംസ്ഥാന സർക്കാർ 525. 70 കോടി രൂപ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട കണക്കുകൾപ്രകാരം നൽകി കഴിഞു. അതിന് പുറമെയാണ് ഇപ്പോൾ അനുമതി നൽകിയ തുകയെന്നും മന്ത്രി അറിയിച്ചു. 

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിൽ കേരളത്തിൽ മാത്രമാണ് 25 ശതമാനം തുക സംസ്ഥാനം നൽകണമെന്ന് നിബന്ധന വെച്ചിട്ടുള്ളത്. കർണാടകയിലെയും, തമിഴ്നാട്ടിലേയും മുഴുവൻ തുകയും കേന്ദ്ര സർക്കാർ തന്നെയാണ് നൽകുന്നതെന്നും മന്ത്രി സുധാകരൻ പറഞ്ഞു.

സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യത്തിൽ പെട്ട പ്രധാന വികസന പദ്ധതിയായ ദേശീയപാത വികസനവും ഇപ്പോൾ യാഥാർത്ഥ്യമാവുകയാണെന്നും  മന്ത്രി പറഞ്ഞു.


keyword:national,highway,issue