മുത്തലാഖ് :കോഴിക്കോട് സ്വദേശിക്കെതിരെ കേസ്.ആലപ്പുഴ: യുവതിയെ  മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിനെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിയായ 24 കാരിയുടെ പരാതിയിലാണ് നടപടി.

2016 ലായിരുന്നു  ഇവരുടെ വിവാഹം. ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. വിവാഹ പാരിതോഷികമായി നൽകിയ 50 പവൻ കൈക്കലാക്കിയെന്നും, കൂടുതൽ  പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ മറ്റൊരു പെൺകുട്ടിയെ സുബിൻ വിവാഹം കഴിച്ചതോടെയാണ് യുവതി പരാതി നൽകിയത്. രണ്ടാം വിവാഹത്തിന് ശേഷമാണ് മൂന്ന് തലാഖും  ചൊല്ലി തന്നെ ഒഴിവാക്കിയതായി അറിയിച്ചു യുവതിക്ക് രജിസ്റ്റർ ചെയ്ത കത്ത്  ലഭിക്കുന്നത്.keyword:muthalaaq,case