മുസ്ലിം രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി ജോ ബൈഡൻ.വാഷിംങ്ടൺ : മുൻഗാമി ഡൊണാൾഡ് ട്രംപിന്റെ  വിവാദ ഉത്തരവുകൾ ഒന്നൊന്നായി വെട്ടിത്തിരുത്തി പ്രസിഡണ്ട് ജോ ബൈഡൻ ജോലി തുടങ്ങി.കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കാണ് മുൻഗണന. 

7 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് വിലക്കേർപ്പെടുത്തിയ നിയമം റദ്ദാക്കുകയും ചെയ്തു. ഉത്തരവിന് പിന്നാലെ ഈ രാജ്യങ്ങളിൽ നിന്ന് യാത്ര പുനരാരംഭിക്കാൻ വിസ  നടപടികൾക്ക് നിർദേശം നൽകി.ഇറാൻ, ലിബിയ, സോമാലിയ, ഇറാഖ്, സുഡാൻ, ഷിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ട്രംപ്  ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്.


keyword :muslim,country,emigrants