കാസർകോട്ട് ആൾക്കൂട്ട മർദ്ദനം ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു




കാസർകോട് : കാസർകോട്ട് ആൾക്കൂട്ട മർദ്ദനത്തിൽ ചെമ്മനാട് സ്വദേശി കൊല്ലപ്പെട്ടു.ചെമ്മനാട് സ്വദേശി റഫീഖ് (49)യാണ് മരിച്ചത്.ദേളിയിലായിരുന്നു താമസം.കിംസ് ഹോസ്പിറ്റലിന് മുൻവശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസര്‍കോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്‌റ്റോപിനടുത്തെ മെഡികല്‍ സറ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കിംസ് അരമന ആശുപത്രിക്കടുത്തെ ഹെല്‍ത് മാളിനടുത്താണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി വീണു കിടന്ന റഫീഖിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ സ്ഥലത്തെ കണ്ടെത്താന്‍ സി സി ടി വിയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.






keyword :murder,kasaragod