ജുഡീഷ്യറിയും, ഏജൻസികളും സ്വതന്ത്രമല്ലാതായാൽ ജനാധിപത്യത്തിന് അപകടം.-മുംബൈ ഹൈകോടതി.മുംബൈ: ജുഡീഷ്യറിയും, റിസർവ് ബാങ്ക്, സിബിഐ, എൻഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ  സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന് ബോംബെ ഹൈക്കോടതി. തിരക്കിട്ട നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് അല്പദിവസം സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴുമോ എന്നും കോടതി ചോദിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത ഭൂമിതട്ടിപ്പു കേസ് റദ്ദാക്കാൻ മഹാരാഷ്ട്ര മുൻ റവന്യു മന്ത്രിയും, എൻസിപി നേതാവുമായഏക്‌നാഥ്‌ ഖദ്സെ  നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി പരാമർശം

ബിജെപി നേതാവായിരുന്ന ഖദ്സെ  കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടി വിട്ട് എൻ സി പി യിൽ  ചേക്കേറിയത്.2016ൽ റവന്യൂ മന്ത്രി ആയിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ഭൂമി വാങ്ങിയ ഖദ്സെ  പൊതുഖജനാവിന് 62 കോടി നഷ്ടം വരുത്തിയെന്നാണ് ഇ ഡി  ചുമത്തിയ കേസ്.keyword:mumbai,highcout