മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് & നൂറുൽ ഹുദാ മദ്രസ്സാ മാനേജ്‌മെന്റ് കമ്മറ്റിക്ക് പുതിയ സാരഥികൾ.മൊഗ്രാൽ :മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ്  & നൂറുൽ ഹുദാ മദ്രസ്സാ മാനേജ്‌മെന്റ് കമ്മറ്റിയുടെ 2021-23 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു.

വെള്ളിയാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിൽ  കാസർഗോഡ് സംയുക്ത ജമാഅത്ത് സെക്രെട്ടറി കെ ബി മുഹമ്മദ്‌ കുഞ്ഞി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.ഖത്തീബ് താജുദ്ധീൻ നിസാമി പ്രാർത്ഥനക്കു നേതൃത്വം നൽകി.  സെക്രട്ടറി ജാഫർ മാഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് അബ്ദുള്ള ബി എൻ അധ്യക്ഷനായിരുന്നു. സയ്യിദ് ഹാദി തങ്ങൾ ആശംസാ പ്രസംഗം നടത്തി.  ഖാദർ മാഷ് സ്വാഗതവും അഡ്വക്കറ്റ് സക്കീർ അഹമ്മദ് നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ :-പ്രസിഡന്റായി അഡ്വക്കറ്റ് സക്കീർ അഹമ്മദും,  ജനറൽ സെക്രട്ടറി യായി ജാഫർ മാഷും, ഖജാഞ്ചി യായി സയ്യിദ് ഹാദി തങ്ങളും തിരഞ്ഞടുക്കപ്പെട്ടു. 

ഖാദർ മാഷ്, ഹനീഫ വലിയ വളപ്പ് വൈസ് പ്രസിഡന്റ് മാരായും അബ്ദുള്ള ക്കുഞ്ഞി നടുപ്പള്ളം അബ്ബാസ് വലിയ നാങ്കി സെക്രട്ടറി മാരായും,  പ്രവർത്തക സമിതി അംഗങ്ങളായി സി എം ഹംസ,  മാമു ഹാജി, അബ്ദുള്ള എം മുഹമ്മദ്‌, അസീസ് ഓട്ടോ സുൽഫിക്കാറാലി പി എച്ച്‌, നാസർ ഇസ്മായിൽ, ശരീഫ് സി എ,  അർഫാൻ സാഹിബ് എന്നിവരെയും തിരഞ്ഞെടുത്തു.


keyword:muhyideen,masjid,members