എം.എസ്.എഫ് ആരിക്കാടി വിന്റർ ഫെസ്റ്റ് വരുന്ന ഫെബ്രുവരി 1 ന് സീനിയർ ഫുട്ബാൾ ഫൈനൽ മത്സരത്തോടെ സമാപിക്കും.


ആരിക്കാടി:എം.എസ്.എ ഫ് ആരിക്കാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിന്റർ ഫെസ്റ്റ് -സീസൺ-5  2021 ഫെബ്രുവരി 1ന് വൈകുന്നേരം 4മണിക്ക് ആരിക്കാടി കുന്നിൽ സ്കൂൾ ഗ്രൗണ്ടിൽ സീനിയർ ഫുട്ബോൾ ഫൈനൽ മത്സരത്തോടെ സമാപിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ-ഓഫ്‌ലൈനുകളിലായി നടത്തിയ പരിപാടികളിലെ വിജയികൾക്ക് സി.എച്ച് മുഹമ്മദ്‌ കോയ ഗ്രൗണ്ടിൽ വെച്ച് നടത്തിയ ഫുട്ബാൾ മത്സരത്തിനിടയിൽ സമ്മാനങ്ങൾ കൈമാറി.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി കമ്പാർ പരിപാടി ഉദ്ഘാടനം ചെയ്തു കുമ്പള ഗ്രാമ പഞ്ചായത്ത് ആരിക്കാടി രണ്ടാം വാർഡ് മെമ്പർ ബി.എ റഹ്മാൻ അദ്യക്ഷത വഹിച്ചു,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ കാദർ,മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം.അബ്ബാസ്,സെക്രട്ടറി എകെ ആരിഫ്,ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കാർലേ,പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്‌ സകീർ അഹ്മദ്,സെക്രട്ടറി അഷ്‌റഫ്‌ കൊടിയമ്മ എം എസ് എഫ്  ദേശീയ സോണൽ സെക്രട്ടറി അസീസ് കളത്തൂർ,എം എസ് എഫ്  ജില്ലാ വൈസ് പ്രസിഡന്റ്‌ സഹദ് അംഗഡിമുഗർ,ശാഖ മുസ്ലീം ലീഗ് സെക്രട്ടറി അബ്ബാസ് മടിക്കേരി,യൂത്ത് ലീഗ് പ്രസിഡന്റ്‌ മൊയ്‌ദു ആരിക്കാടി,എം എസ്  എഫ്  പഞ്ചായത്ത് പ്രസിഡന്റ്‌ മഷൂദ് ആരിക്കാടി,സെക്രട്ടറി നിസാം വടകര,ബിലാൽ ആരിക്കാടി എന്നിവർ സംബന്ധിച്ചു..

ക്രിക്കറ്റിൽ ജേതാക്കളായ എപിക് ബ്ലാസ്റ്റേഴ്സിനും റണ്ണേഴ്സ് ആയ നൈറ്റ്ഹോക്സസിനും ട്രോഫി നൽകി 

ഷട്ടിൽ-ഹനീഫ്-ഷുഹൈൽ

ഫോട്ടോഗ്രഫി-ആഷിഫ്

ട്രോൾ മത്സരം-മഷൂദ് ആരിക്കാടി

ഷൂട്ട്‌ഔട്ട്‌-ശാക്കിർ

ക്വിസ് ജനറൽ-റൗഫ് പുജൂർ

ക്വിസ് പൊളിറ്റിക്സ്-സിനാൻ ആരിക്കാടി

വടം വലി -സഹദ് &ടീം

പാട്ട് മത്സരം ജൂനിയർ ആശിറും സീനിയർ റാസിയ എന്നിവർക്കും ട്രോഫി നൽകി.

അറബിക് കാലിഗ്രഫി മത്സരത്തിൽ മേഖല തലത്തിൽ ഫാത്തിമ പി.കെ നഗർ ഒന്നാം സ്ഥാനവും അൻസിയ,ഹാനിയ ഖിളർ  രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

 ജില്ലാ തലത്തിൽ സുഫിയാൻ പൊയ്‌നാച്ചി,ഇസ്മായിൽ മുക്കോട്,ഷഹാനസ് കൊടിയമ്മ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഫുട്ബാൾ സമാപന പരിപാടിയിൽ വെച്ച് കൈമാറും..

keyword:msf,winter,fest,arikady