മൊഗ്രാൽ ജിവിഎച്എസ് എസ് കെട്ടിടോദ്ഘാടനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ: മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മൊഗ്രാൽ  വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് രാജേഷ് ടി എം, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീലാ - സിദ്ദിഖ്, കമലാക്ഷി കെ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, വാർഡ്‌ അംഗം റിയാസ് മൊഗ്രാൽ, പി മുഹമ്മദ് നിസാർ പെർവാഡ്, പി എ ആസിഫ്,  ഖാദർ മാഷ്, ശിഹാബ് മാഷ്, പിടിഎ കമ്മിറ്റി ഭാരവാഹികൾ, എസ്എം  സി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, സബ് കമ്മിറ്റി ഭാരവാഹികൾ, സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.


keyword :mogral,school