മൊഗ്രാൽ: ഈ മാസം നടക്കാൻ പോകുന്ന മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോ ദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് സംഘാടകസമിതി. കെട്ടിടോദ്ഘാടനം ഇശൽ ഗ്രാമത്തിൻറെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതിയും,സബ് കമ്മിറ്റികളും. ഇതിനായി കഴിഞ്ഞാഴ്ച 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ കെട്ടിടങ്ങൾ അലങ്കരിക്കും.മൊഗ്രാൽ ടൗണിൽ കമാനങ്ങൾ സ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങൾ സ്വന്തംനിലയ്ക്ക് അലങ്കരിക്കാൻ ആവശ്യപ്പെടും. പ്രദർശന ഫുട്ബോൾ മത്സരം, മാപ്പിള കലാമേള എന്നിവയും സംഘടിപ്പിക്കാൻ ആലോചനയുണ്ട്. ഓരോ ദിവസവും സംഘാടക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്ററുടെ സാനിധ്യത്തിൽ വിവിധ സബ് കമ്മിറ്റികൾ യോഗം ചേർന്ന് പരിപാടികളെക്കുറിച്ച് വിലയിരുത്തുന്നുണ്ട്.
11-01-21ന് ചേർന്ന സംഘാടക സമിതി- സബ്കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിൽ ഹെഡ്മാസ്റ്റർ മനോജ് എ, എം മാഹിൻ മാസ്റ്റർ, പിടി എ പ്രസിഡണ്ട് സെയ്യിദ് ഹാദി തങ്ങൾ, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, എം എം റഹ്മാൻ, അബ്ദുൽ റഹ്മാൻ എസ് എ, സിദ്ദീഖ് റഹ്മാൻ, ബഷീർ അഹമ്മദ് സിദ്ദീഖ്, മനോജ് കുമാർ, ടി കെ ജാഫർ, നൂറുൽ അമീൻ യു എം, ഹമീദ് പെർവാഡ്, അബ്ബാസ്- മുഹമ്മദ്, രാജേഷ് ടി എം, മുകുന്ദൻ കെ വി, മുഹമ്മദ് ശിഹാബ് മാസ്റ്റർ, ഖാദർ മാഷ്, റിയാസ് കരീം, എം എച് മുഹമ്മദ്, മുഹമ്മദ് അബ്കോ എന്നിവർ സംബന്ധിച്ചു.
keyword:mogral,school,new,building