മൊഗ്രാൽ സ്കൂളിൻറെ കെട്ടിടോദ്ഘാടനം ആഘോഷമാക്കാൻ എസ്എസ്എൽസി ബാച്ചുകളും, സംഘടനകളും, സ്ഥാപനങ്ങളും രംഗത്ത്.മൊഗ്രാൽ: ജിവിഎച്ച്എസ് എസ്  മൊഗ്രാൽ സ്കൂളിൻറെ കെട്ടിടോദ്ഘാടനം ആഘോഷമാക്കാൻ എസ്എസ്എൽസി ബാച്ചുകളും, സംഘടനകളും, സ്ഥാപനങ്ങളും കൈകോർക്കുന്നു.

കോവിഡ്  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന വിവിധ പരിപാടികൾ ഭംഗിയാക്കാൻ പൂർവ്വ വിദ്യാർത്ഥികളും, സംഘടനകളും, നാട്ടുകാരും, വ്യാപാരസ്ഥാപനങ്ങളും കൈകോർക്കുമ്പോൾ നാടിൻറെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തെ നെഞ്ചോട് ചേർത്ത് മാതൃകയാവുകയാണ്.

1983 മുതലാണ് മൊഗ്രാലിൽ  ഹൈസ്കൂൾ അനുവദിച്ചുകിട്ടിയത്. അന്ന് മുതൽ തൊട്ടുള്ള വിവിധ  എസ്എസ്എൽസി ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ് പരിപാടിയുടെ വിജയത്തിനായി സംഭാവനകളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനകം 1993-94,1995-96 ബാച്ചിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച സംഭാവനകൾ  സ്കൂൾ  സംഘാടകസമിതി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഭാരവാഹികളെ ഏൽപ്പിച്ചു. തുടർന്ന് ടൗണിലെ ഒരു വ്യാപാരസ്ഥാപന ഉടമയും തങ്ങളുടെ സംഭാവന സംഘാടകസമിതിക്ക്‌  കൈമാറി.

keyword:mogral,school,new,building