സ്കൂൾ കെട്ടിടോദ്ഘാടനം :ആഘോഷമാക്കാൻ ഇശൽഗ്രാമത്തിലെ കലാകാരന്മാരുടെ പാട്ട്കൂട്ടവും.മൊഗ്രാൽ: മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടോദ്ഘാടനം നാടിൻറെ ആഘോഷമാക്കി മാറ്റാൻ സംഘാടക സമിതി വിവിധ പരിപാടികൾക്ക് രൂപം നൽകി വരികയാണ്.

ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാൽ ഗ്രാമത്തിലെ കലാകാരന്മാർ കെട്ടിടോദ്ഘാടനത്തിന്റെ  പ്രചരണത്തിൻറെ ഭാഗമായി മൊഗ്രാൽ സ്കൂളിൽ പാട്ട്കൂട്ടം സംഘടിപ്പിച്ചു.

കലാകാരന്മാരായ എ കെ അബ്ദുൾറഹ്മാൻ, കെ എം അബ്ദുൾറഹ്മാൻ ദഫ്, എസ് കെ ഇക്ബാൽ, ഖാലിദ് മൊഗ്രാൽ, ഇ എം ഇബ്രാഹിം, നാസിർ മൊഗ്രാൽ, താജുദ്ദീൻ, ബി എം മുഹമ്മദ്, ജലാൽ ടി.എ, ഖാദർ സഹൃദയ, കോട്ട അബ്ദുൽ കാദർ തുടങ്ങിയവർ ഗാനം ആലപിച്ചാണ് പാട്ട് കൂട്ടം ഒരുക്കിയത്. സ്കൂൾ പി.ടി.എ, എസ്.എം.സി, കെട്ടിടോദ്ഘാടന സ്വാഗത കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


KEYWORD :MOGRAL,SCHOOL,BUILDING