കെട്ടിടോദ്ഘാടന പ്രവർത്തനം വിലയിരുത്താൻ ദിലീപ് മാഷ് മൊഗ്രാൽ സ്കൂളിൽ സന്ദർശനം നടത്തി.മൊഗ്രാൽ: മൊഗ്രാൽ സ്കൂൾ കെട്ടിടോദ്ഘാടനം ആഘോഷമാക്കി മാറ്റാനുള്ള പിടിഎ, എസ് എംസി, സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾക്കിടയിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ  ജില്ലാ കോഡിനേറ്റർ ദിലീപ് മാഷ് മൊഗ്രാൽ സ്കൂളിൽ സന്ദർശനം നടത്തി. കെട്ടിടോദ്ഘാടന  പ്രവർത്തനങ്ങൾ വിലയിരുത്താൻ അപ്രതീക്ഷിതമായിട്ടാണ് ദിലീപ് മാഷ്  സ്കൂളിലെത്തിയത്.

സംഘാടക സമിതി ഭാരവാഹികൾ, പിടിഎ കമ്മിറ്റി അംഗങ്ങൾ, അധ്യാപകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് പരിപാടിയുമായി ബന്ധപ്പെട്ട അവലോകന യോഗം ചേർന്നു. സ്കൂളിൻറെ കാര്യത്തിൽ നാട്ടുകാർ കാണിക്കുന്ന ഈ കൂട്ടായ്മ എനിക്ക് ഏറെ സന്തോഷം നൽകുന്നുവെന്നും, വിദ്യാഭ്യാസ പുരോഗതിക്ക് ഇത് സഹായകമാകുമെന്നും ദിലീപ്  മാഷ് പറഞ്ഞു.

ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എം മാഹിൻ  മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് രാജേഷ്, എസ് എം സി ചെയർമാൻ കെ എം മുഹമ്മദ്, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻറ് നാസിർ മൊഗ്രാൽ, ഗ്രാമപഞ്ചായത്തംഗം റിയാസ് മൊഗ്രാൽ,പി  മുഹമ്മദ് നിസാർ, പി എച് റംല, സെഡ് എ മൊഗ്രാൽ,പി എ ആസിഫ്, എം എ അബ്ദുൽ റഹ്മാൻ,  റിയാസ് കരീം, എം എം റഹ്മാൻ, ഖാദർ മാഷ്, ശിഹാബ് മാഷ്, ഹമീദ് പെർവാഡ്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി എം സുഹൈബ്, എ എം സിദ്ദീഖ് റഹ്മാൻ, കെ സി സലീം, അഷ്‌റഫ്‌ പെർവാഡ്, സി എം ഹംസ, താജുദ്ദീൻ, ടി കെ ജാഫർ, എം എ മൂസ, ടി എ കുഞ്ഞഹമ്മദ്, സി എച് ഖാദർ, മുഹമ്മദ് അബ്‌കോ, അഷ്‌റഫ്‌ സാഹിബ്‌, അബ്ബാസ് നടപ്പളം, എം എ അബ്ദുള്ള കുഞ്ഞി, ഹംസ മൊയ്‌ലാർ, ടി എ ജലാൽ എന്നിവ സംബന്ധിച്ചു.


keyword:mogral,school,building