മൊഗ്രാൽ മിനി സ്റ്റേഡിയം: വാഗ്ദാനം ജലരേഖയാകുമോ...?കാസറഗോഡ്: ജില്ലയുടെ കായികരംഗത്തിന് കുതിപ്പേകാൻ  ഒട്ടേറെ  പദ്ധതികൾക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാൽ  വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കി ഉയർത്തുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങുന്നുമോയെന്ന  ആശങ്കയിൽ ഫുട്ബോൾ ഗ്രാമം.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറാണ് ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫുട്ബാളിന്റെ  ഗ്രാമമായ മൊഗ്രാലിൽ സ്കൂൾ ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കി ഉയർത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ബഡ്ജറ്റിന് ശേഷമുള്ള പദ്ധതികളിൽ മിനി സ്റ്റേഡിയം നിർമ്മാണത്തെ പറ്റി സൂചിപ്പിക്കാത്തതാണ് കായിക പ്രേമികളെ  നിരാശരാക്കിയിട്ടുള്ളത്.

നീലേശ്വരം പുത്തരിയട്ക്കത്തെ  ഇ എം എസ് സ്റ്റേഡിയം, തൃക്കരിപ്പൂർ എ ആർ എസ് ഇൻഡോർ സ്റ്റേഡിയം, ചെമ്മനാട്ടെ ജില്ലാ സ്റ്റേഡിയം, കിനാനൂർ-കരിന്തളം ചായ്യോത്ത് സ്പോർട്സ് ഡിവിഷൻ, കുമ്പള കൊടിയമ്മയിലെ  കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തൽ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നീസ്  സ്റ്റേഡിയം എന്നിവയാണ് ഇപ്പോൾ പരിഗണനയിലുള്ളതും, പൂർത്തീകരിച്ചതുമായ പദ്ധതികൾ.

ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുകയും, നിരവധി ഫുട്ബോൾ ടൂർണ്ണമെൻറ്കൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത മൊഗ്രാലിനെ  കായികമേഖലയിലെ പദ്ധതികളിൽ  പരിഗണിക്കാത്തത് കായിക  പ്രേമികൾക്കിടയിൽ ശക്തമായ  പ്രതിഷേധമുണ്ട്.അവഗണന ബന്ധപ്പെട്ടവരെ അറിയിക്കാനൊരുങ്ങുകയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ്‌.keyword:mogral,mini,stadium