മൊഗ്രാൽ ബീച്ച് ടൂറിസം: സന്ദർശകർക്കായി "ബീച്ച് കഫെ ''ഇന്ന് തുറക്കും. ടൂറിസം പദ്ധതി പരിഗണനയിൽ.മൊഗ്രാൽ: മൊഗ്രാൽ ബീച്ചിലേക്ക് സന്ദർശകരുടെ ഒഴുക്ക്. വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകൾ ബീച്ചിൽ എത്തുന്നു. സൗന്ദര്യവൽക്കരണം അടക്കമുള്ള ടൂറിസം പദ്ധതികൾ അധികൃതരുടെ പരിഗണനയിലിരിക്കെ നാട്ടുകാരും വിവിധ പദ്ധതികളുമായി രംഗത്ത്.

രണ്ടു റിസോർട്ടുകളും ഹോട്ടലുകളും ഇതിനകംതന്നെ ബീച്ചിൽ പ്രവർത്തിച്ചുവരുന്നുണ്ട്. രണ്ടു റിസോർട്ടുകൾ കൂടി വരാനിരിക്കുന്നു. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ പരിസര പ്രദേശവാസികളൊക്കെ  കടകളും ഭക്ഷണശാലകളും ഒരുക്കാനുള്ള ശ്രമത്തിലാണ്.

കുട്ടികൾക്ക് കളിക്കാനും ഫാമിലിക്ക്‌  ഭക്ഷണം കഴിക്കനുമായി വിപുലമായ സൗകര്യം ഒരുക്കി "ബീച്ച് കഫെ '' ഇന്ന് തുറക്കും. ടൂറിസം വികസനത്തിന് ഉതകുന്ന വിധത്തിലാണ് കഫെയു ടെ നിർമ്മാണപ്രവർത്തനമെ  ന്ന് ഉടമകൾ പറയുന്നു. കൂടുതൽ സജ്ജീകരണങ്ങൾ പിന്നീട് ഒരുക്കുമെന്നും ഇവർ പറയുന്നു.

സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ മൊഗ്രാൽ ബീച്ചിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനാ ഭാരവാഹികൾ ഏതാനും മാസം മുമ്പ് ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വകുപ്പ്  അധികൃതർ പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നാട്ടുകാർ തന്നെ വിവിധ പദ്ധതികളിലൂടെ മൊഗ്രാൽ കടപ്പുറത്തെ ടൂറിസം ബീച്ച്  ആക്കി  മാറ്റിയിട്ടുണ്ട്. പ്രവാസികളുടേത്  ഉൾപ്പെടെ നിരവധി പദ്ധതികളാണ് പരിഗണനയിൽ ഇരിക്കുന്നത്. കൊപ്പളം  അണ്ടർപാസ്സേജ്  യാഥാർത്ഥ്യമായാൽ കൂടുതൽ സന്ദർശകർ മൊഗ്രാൽ ബീച്ചിൽ എത്തുമെന്ന്  പ്രദേശവാസികൾ കരുതുന്നു.

keyword:mogral,beach,tourism