പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു: ഹൈദരാബാദിൽ മലയാളിക്കെതിരെ കേസ്.


ഹൈദരാബാദ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ബലാൽസംഗത്തിന് ഇരയാക്കിയ മലയാളിയെ തേടി ഹൈദരാബാദ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പെൺകുട്ടിയുടെ ബന്ധു പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. വിവാഹത്തിന് ഒത്താശ ചെയ്തുകൊടുത്ത പെൺകുട്ടിയുടെ പിതാവിനെയും അമ്മായിയെയും  (രണ്ടാംഭാര്യ) സഹോദരനേയും, നിക്കാഹിന് നേതൃത്വം നൽകിയ പള്ളി പുരോഹിതനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടരലക്ഷം രൂപ സ്ത്രീധനം വാങ്ങിയാണ് മലയാളിയായ അബ്ദുല്ലത്തീഫ് എന്നയാൾ വിവാഹം ചെയ്തത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന ന് വിവരം ലഭിച്ചതോടെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്ന അബ്ദുല്ലത്തീഫ് അവിടെ നിന്ന് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


keyword:minor,marriage,issue