ക്വാറികൾ സർക്കാർ ഏറ്റെടുക്കുമെന്ന് എൽ ഡി എഫ് പ്രകടന പത്രിക.തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാകാതെ സർക്കാർ. ക്വാറികൾ പൊതുമേഖലയിൽ ആക്കിയാൽ വർഷംതോറും ആയിരം കോടി രൂപ അധികവരുമാനം ഉണ്ടാകുമെന്ന നിർദ്ദേശം ധനവകുപ്പിന്റെ  ചർച്ചകളിൽ വന്നെങ്കിലും ബജറ്റിൽ ഇടംപിടിച്ചില്ല. 

ക്വാറികൾ പൊതുമേഖലയിലാക്കുമെന്നും, ശക്തമായ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ  എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ നിന്ന് സർക്കാർ പിന്നീട് പിന്നാക്കം പോവുകയാണ് ചെയ്തത്.

ഇന്നത്തെ സാഹചര്യത്തിൽ ക്വാറികൾ പൊതുമേഖലയിലാക്കുന്നതിലൂടെ  വരുമാനം കണ്ടെത്താം എന്ന നിർദ്ദേശം ധനമന്ത്രി തോമസ് ഐസക്കാണ് ചർച്ചകളിൽ മുന്നോട്ടുവെച്ചത്. സ്വകാര്യ മേഖലയിലെ ക്വറികൾ  എല്ലാം നിർത്തലാക്കി  സർക്കാർ മേഖലയിൽ മാത്രമാകണം. പാറ ആവശ്യപ്പെടുന്നവർക്ക് സർക്കാർ തന്നെ അത് ലഭ്യമാക്കണം, ഇതിനായി ഓൺലൈൻ സംവിധാനം വേണം.കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമാക്കി പുനസംഘടിപ്പിച്ചു ഖനനത്തിന്റെയും,  വിതരണത്തിന്റെയും  ചുമതല ഏൽപ്പിക്കണം.ഡോ. തോമസ് ഐസക് പറഞ്ഞു.

പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്തതും, ജനജീവിതത്തിന് ഹാനികരമല്ലാത്തതും,   ശാസ്ത്രീയമായ പ്രദേശങ്ങൾ കണ്ടെത്തി ക്വാറികൾ സ്ഥാപിക്കണമെന്നായിരുന്നു ചർച്ചയിലെ   നിർദ്ദേശം.


keyword :mining,issue